സഹയാത്രികര്‍ വായനക്കാരിലേക്ക്; നോവല്‍ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷന് റിട്ട ഉദ്യോഗസ്ഥനും ഇരിങ്ങാലക്കുട സ്വദേശിയുമായ കെ. വേണുഗോപാല്‍ രചിച്ച സഹയാത്രികര്‍ എന്ന നോവല്‍ വായനക്കാരിലേക്ക്. അയ്യങ്കാവ് എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ചടങ്ങില്‍ പിന്നണി ഗായിക ദുര്‍ഗ വിശ്വനാഥ് സഹയാത്രികര്‍ പ്രകാശനം ചെയ്തു. യുവനടന് ഇന്നസെന്റ് എറ്റ് വാങ്ങി. മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, പ്രഫ. വി.കെ. ലക്ഷ്മണന്‍നായര്‍, എഴുത്തുകാരായ രാധാകൃഷ്ണന് വെട്ടത്ത്, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്മൃതി വേണുഗോപാല്‍ സ്വാഗതവും കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു. പ്രഭാത് ബുക്സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു