എന്‍സിസി വാര്‍ഷിക ക്യാമ്പില്‍ ഗ്രൂപ്പ് കമാന്‍ഡര്‍ സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഏഴാം കേരള ബറ്റാലിയന് എന്‍സിസി നടത്തുന്ന വാര്‍ഷിക ക്യാമ്പില്‍ ഗ്രൂപ്പ് കമാന്‍ഡര്‍ സൈമണ്‍ മത്തായി സന്ദര്‍ശനം നടത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം അമര്‍ ജവാനില്‍ റീത്ത് സമര്‍പ്പിച്ചു. അമര്‍ ജവാനില്‍ വൃക്ഷത്തൈ നട്ട ശേഷം കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം വിവിധ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ക്യാമ്പ് കമാന്‍ഡന്റ് ലഫ്ടനന്റ് കേണല്‍ ബി. ബിജോയ്, സെന്റ് ജോസഫ്സ് കോളജ് മാനേജ് മെന്റ് പ്രതിനിധി സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് എന്നിവര്‍ സന്നിഹിതരായിരുന്നു. പത്ത് ദിവസമായി നടന്നുവന്ന ക്യാമ്പില്‍ ഡ്രില്‍, ആയുധ പരിശീലനം ഭൂപടപഠനം, ഫീല്ഡ്ക്രാഫറ്റ് ആന്‍ഡ് ബാറ്റില്ക്രാഫ്്റ്റ് തുടങ്ങിയവയില്‍ പരിശീലനം നല്കി. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് നയിച്ചു. വിവിധ കലാമത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായിരുന്നു. തൃശൂര്‍ ഏഴാം കേരള ഗേള്‍സ് ബറ്റാലിയനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്നന്റ് കേണല്‍ ബിജോയ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നല്‍കിയത്.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്