കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പഴം കൊണ്ട് തുലാഭാരം നടത്തുന്നു.
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദേവസ്വം ചെയര്മാന് വി.കെ. ഗോപിയും കമ്മിറ്റിയംഗളും ഔദ്യോഗികമായി മന്ത്രിയെ സ്വീകരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട കോടിമുണ്ട് നല്കി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സുരേഷ് ഗോപിക്ക് പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. യജുര്വേദപാഠശാലയിലെ കുട്ടികള്‍ മന്ത്രോച്ചാണം തീരത്ത് ആദരവ് പങ്കു വച്ചു. കഥകളി ചുട്ടിയാശാന്‍ സദനം കൃഷ്ണന്കുട്ടിയാശാനുമായി സൗഹൃദം പങ്കുവച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, ജില്ലാ സെക്രട്ടറി എന്‍.ആര്. റോഷന്, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, രാജന് കുഴുപ്പുള്ളി, ജോജന്‍ കൊല്ലാട്ടില്‍, അമ്പിളി ജയന്, ആര്‍ച്ച അനീഷ്, ലീനാ ഗിരീഷ്, സുചിത ഷിനോബ്, കൂടല്‍മാണിക്യം കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഏരിയ പ്രസിഡന്റുമാരായ അജയന് തറയില്‍, ലിഷോണ്‍ ജോസ്, വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍, എം.എസ്. സലേഷ്, സിന്ധു സതീഷ്, സെബാസ്റ്റ്യന്‍, സല്ഗു തറയില്‍, റീജ സന്തോഷ്, രിമ പ്രകാശന് തുടങ്ങി നിരവധി നേതാക്കളും. നൂറുകണക്കിന് പ്രവര്‍ത്തകരും ജനങ്ങളും കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി