സെന്റ് ജോസഫ്സ് കോളജില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഡോ. ദൃശ്യ അനൂപ്, ഡോ. എസ്. ധന്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ സെമിനാര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ദീപാഞ്ജലി ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. ദൃശ്യ അനൂപ്, ഡോ. എസ്. ധന്യ എന്നിവര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും മഴക്കാലചര്യയും സ്ത്രീ രോഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു. സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും നടന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അമൃത തോമസ്, വീണ സാനി, ഉര്‍സുല എന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി