സെന്റ് ജോസഫ്സ് കോളജില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉജ്ജ്വല്‍ 2024 പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ക്കായുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉജ്ജ്വല്‍ 2024 ന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ക്കായുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉജ്ജ്വല്‍ 2024 ന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി നിര്‍വഹിച്ചു. നാലുവര്‍ഷ ബിരുദ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നിരവധി അവസരങ്ങളാണ് നല്‍കുന്നതെന്ന് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനര്‍ ആയ എം. എസ്. ഡിമ്പിള്‍ റീഷന്‍ രക്ഷിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ് നല്കി. ഒരാഴ്ച നീളുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമിലൂടെ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സാധ്യതകള്‍, കോളജിലെ വിവിധ ക്ലബ്ബുകള്‍, കമ്മിറ്റികള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ഥിനികളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു സംസാരിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി