അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ പെര്‍ഫോമന്‍സുമായി ശാന്തിനികേതന്‍ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ വൈവിധ്യമാര്‍ന്ന യോഗാസനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ യോഗ ഫെര്‍ഫോമന്‍സ് നടത്തി. അസിസ്റ്റന്റ് വികാരി ഫാ. ഹാലിറ്റ് തുലാപറമ്പന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ യോഗ അധ്യാപിക രമ്യ യോഗ ദിന സന്ദേശം കൈമാറി. മൃദുല്‍ ആനന്ദ് യോഗയുടെ പ്രാധാന്യത്തെകുറിച്ച് വിവരിച്ചു. എസ്എന്‍ഇഎസ് സെക്രട്ടറി ടി.വി. പ്രദീപ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ നന്ദിയും രേഖപ്പെടുത്തി. എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, മാനേജര്‍ പ്രഫ.എം.എസ്. വിശ്വനാഥന്, സുധീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥി വിവര്ണ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. കായിക വിഭാഗം മേധാവി പി. ശോഭ, ലഞ്ജിഷ് എന്നിവര്‍ നേതൃത്വം നല്കി.