കുട്ടംകുളം സമരത്തിന്റെ 78-ാം വാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട: അയിത്തോച്ചാടനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി നടന്ന കുട്ടംകുളം സമരം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തങ്കലിപികളാലാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന് പതാക ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 78-ാം സമര വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.