എച്ച് ഡിപി സമാജം ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധദിന പരിപാടികള്‍ നടത്തി
എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലോക ലഹരി വിരുദ്ധദിന ക്യാമ്പയിന് തൃശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി ഡോ.നവ്നീത് ശര്‍മ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലോക ലഹരി വിരുദ്ധദിന ക്യാമ്പയിന് തൃശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി ഡോ.നവ്നീത് ശര്‍മ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ അഡീഷ്ണല്‍ എസ്പി പ്രദീപ് എന്‍ വെയില്‍സ് മുഖ്യാതിഥിയായി. കാട്ടൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.പി ജസ്റ്റിന് ലഹരി വിരുദ്ധ സന്ദേശം നല്കി. സന്തോഷ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് നയിച്ചു. സ്കൂള്‍ മാനേജര്‍ ഇ.എന്‍ പീതാംബരന് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് മെമ്പര്‍ ഷാലി ദിലീപന്, പിടിഎ പ്രസിഡന്റ് വി.ആര് രമേഷ്, സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി, എംപിടിഎ പ്രസിഡന്റ് അജന്ത രമേഷ്, പിടിഎ വൈസ് പ്രസിഡന്റ് സി.എസ് സുധന്, പ്രിന്‍സിപ്പാള്‍ കെ. എ സീമ, പ്രധാന അധ്യാപിക സി.പി സ്മിത എന്നിവര്‍ സംസാരിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി