അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചരണം വിമുക്തി 2024 എക്സൈസ് കമ്മീഷണര്‍ പി.കെ. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു
അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജില്ലാ തല ലഹരി വിരുദ്ധ ദിനാചരണം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ വെച്ച് അസി. എക്സൈസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പി.കെ. ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജില്ലാ തല ലഹരി വിരുദ്ധ ദിനാചരണം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ വെച്ച് അസി. എക്സൈസ് കമ്മീഷണര്‍ പി.കെ. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡോണ്‍ ബോസ്കോ സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലൈസ സെബാസ്റ്റ്യന്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സന്‍ മുളവരിക്കല്‍, സ്പിരിച്ചല്‍ ആനിമേറ്റര്‍ ഫാ. വര്‍ഗിസ് പുത്തങ്ങാടി, എല്‍പി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. വി.പി. ഓമന, പിടിഎ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, സെബി മാളിയേക്കല്‍, അലുമിനി പ്രസിഡന്റ് സിബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു സ്കൂള്‍ ലീഡര്‍ നീലാഞ്ചല്‍ കെ.ബി. പ്രതിജഞ ചൊല്ലി, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടകവും, മോക്ക് പാര്‍ലമെന്റും, എക്സൈസ് ഉദ്യോഗസ്ഥരുടെ കരോക്കേ ഗാനമേളയും ഉണ്ടായിരുന്നു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി