ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ വനിതാസംഗമം
നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ വനിതാ സംഗമത്തിന്റെ ഉദ്ഘാടനം ചിത്രകാരിയും കലാഗവേഷകയുമായ ഡോ. കവിത ബാലകൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ നടന്ന വനിതാസംഗമം ചിത്രകാരിയും കലാഗവേഷകയുമായ ഡോ. കവിത ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗാനരചയിതാവും ടി.വി. അമൃത വനിതാരത്നം സെക്കന്‍ഡ് റണ്ണറപ്പും കൂടിയായ ധന്യ സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്മാന് സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ബ്രോണ്‍സ് മെഡലിസ്റ്റ് അനഘ, ക്ലാസിക്കല്‍ നര്‍ത്തകി കലാമണ്ഡലം പ്രഷീജ എന്നിവരെ ആദരിച്ചു.
ചടങ്ങിന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പുഷ്പാവതി, ഷൈലജ ബാലന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ സ്വാഗതവും മുനിസിപ്പല്‍ കൗണ്‍സിലര്‍ മേരികുട്ടി ജോയി നന്ദിയും പറഞ്ഞു.

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി