കള്ളക്കേസുകള്‍ രാഷ്ട്രീയ പ്രേരിതം ലോചനന്‍ അമ്പാട്ട്
ആളൂര്‍: ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറിനെതിരെ കള്ളക്കേസെടുത്തതിനെതിരെ ബിജെപി ആളൂര്‍ മണ്ഡലം കമ്മിറ്റി കല്ലേറ്റുംകര സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എ.വി. രാജേഷ്, അഖിലാഷ് വിശ്വനാഥന്, കെ.ആര്. രഞ്ജിത്, സി.സി. മുരളി, അജീഷ് പൈക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.