ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 365 ദിന സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പിന് തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെട്രോ ഹെല്‍ത്ത് കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പിന് തുടക്കമായി. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ക്ലബ് 318 എയിലെ വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പിഎംജെഎഫ് ജെയിന് സി. ജേക്കബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. എം.ആര്. രാജീവ് മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ബിജു പൊറുത്തൂര് പ്രമേഹ രോഗ പരിശോധനയ്ക്കുള്ള ഗ്ലൂക്കോമീറ്റര്‍ കൈമാറി. സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സോണി സേവ്യര്‍ നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജൂ പാറേക്കാടന്‍, നിഖില്‍, പ്രവീണ്‍ തിരുപ്പതി, ടിജോ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.