ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് കഞ്ഞിക്കൂട്ട് വിതരണവും നടത്തി

ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയുടേയും നേതൃത്വത്തില്‍ നടന്ന ആയിരം പേര്‍ക്ക് കഞ്ഞിക്കൂട്ട് വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടേയും പൊറത്തിശേരി ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയുടേയും നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് കഞ്ഞിക്കൂട്ട് വിതരണവും നടത്തി. നഗരസഭ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി. സ്മിത മുഖ്യപ്രഭാഷണം നടത്തി.