ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കലയും കഴിവും മാറ്റുരച്ച് ടാലന്റ് ഫോര്‍ജ് 2കെ24
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മെഗാ ടാലന്റ്ഷോയായ ടാലന്റ് ഫോര്‍ജ് അവതരിപ്പിച്ച നൃത്തം.
ഇരിങ്ങാലക്കുട: താരകളെല്ലാം താഴെ വീണുപോയോ എന്നു തോന്നിപ്പിക്കും വിധം മിന്നും പ്രകടനങ്ങള്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വേദിയായി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ മെഗാ ടാലന്റ്ഷോയായ ടാലന്റ് ഫോര്‍ജ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളായി സെന്റ് ജോസഫ്സ് കോളജ് നടത്തിപ്പോരുന്ന പരിപാടിയാണ് ടാലന്റ് സീക്കിങ്. കലയും നൈപുണിയും ഒന്നിനോടൊന്നു ഇടം പിടിച്ച മത്സരയിനങ്ങളില്‍ അഞ്ച് ടീമുകളിലായി നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വ്യത്യസ്ത പഠനവിഭാഗങ്ങള്‍ ഗ്രൂപ്പുകളായി ചേര്‍ന്ന് മത്സരിച്ചതില്‍ നിന്നും ടീം രാഗം ഒന്നാം സ്ഥാനവും ടീം താളം രണ്ടാം സ്ഥാനവും ടീം പല്ലവി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ഗ്രൂപ്പ് ഐറ്റമായി ടീം രാഗത്തിന്റെ മൂകാഭിനയവും മികച്ച പെര്‍ഫോമറായി ഒന്നാം വര്‍ഷ ബി.കോം ഫിനാന്‍സ് എസിസിഎ യിലെ നക്ഷത്രയെയും തെരഞ്ഞെടുത്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി വിജയികളെ അനുമോദിച്ചു. ഫൈനാര്‍ട്സ് കണ്‍വീനര്‍ സോന ദാസ് പരിപാടിക്ക് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍