പറമ്പില്‍ നിന്ന് അസാധാരണ ശബ്ദം, നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച, കുറുനരിയെ ചുറ്റിവരിഞ്ഞ് കൂറ്റന്‍ പെരുമ്പാമ്പ്
കുറുനരിയെ കൂറ്റന്‍ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: കുറുനരിയെ പിടിച്ച കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം കോഴിക്കാട് കൊല്ലംപറമ്പില്‍ അശോകന്റെ വീടിന് പിന്നിലെ പറമ്പില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ വെളുപ്പിന് ആറ് മണിക്ക് അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാര്‍ പറമ്പില്‍ അന്വേഷിച്ചപ്പോഴാണ് കുറുനരിയെ ചുറ്റിവരിഞ്ഞ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പിന്റെ സര്‍പ്പയില്‍ അറിയിച്ചതിനെ തുടര്‍ന്ന് സര്‍പ്പ റെസ്ക്യൂ അംഗം ബിബീഷ് എത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടുകയായിരുന്നു. 15 അടിയോളം നീളവും 35 കിലോയോളം തൂക്കവും ഉണ്ട്. പാമ്പിനെ അതിരപ്പിള്ളി മേഖലയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി