ആരു നികത്തും ഈ പാതാള കഴികള്‍; ബൈപ്പാസ് റോഡിലേക്കു വരൂ.. കുഴികളില്‍ ചാടി യാത്ര ചെയ്യാം
ഇരിങ്ങാലക്കുട ബൈപാസ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ നിലയില്‍.
ഇരിങ്ങാലക്കുട: വഴിയാണോ കുഴിയാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ്. മഴപെയ്തതിനാല്‍ ഈ റോഡില്‍ ‘ഇടിത്തീ’ യാത്രയാണ്. ഇതു വഴിയുള്ള യാത്ര പലപ്പോഴും നകരയാത്രക്കു സമാനം. തിരക്കേറിയ ഈ റോഡില്‍ ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്ര ഒരു ഞാണിന്മേല് കളിയാണ്. ഏതു സമയത്താണ് റോഡിലെ കുഴികള്‍ മരണകുഴികളാകുക എന്നു പറയുക അസാധ്യം. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബൈപാസ് റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
കഴിഞ്ഞ ദിവസവും അപകടമുണ്ടായി. ഒരു മാസം മുമ്പ് രാത്രി 9.30 ഓടെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന കൊരുമ്പിശേരി സ്വദേശി ഐനിയ്ക്കല്‍ വീട്ടില്‍ മഹേഷ് (45) സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്മറിഞ്ഞ് ഗുരുതര പരിക്കേറ്റിരുന്നു. വാരിയെല്ലുകള്‍ക്കും ഷോള്‍ഡറിനും കൈയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും അടക്കം പരിക്കേറ്റ ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബൈപ്പാസ് ആരംഭിക്കുന്ന തൃശൂര്‍ റോഡ് മുതല്‍ ആദ്യ ജംഗ്ഷന് വരെയുള്ള ഒരു വശത്ത് കാന നിര്‍മ്മിച്ച് ഇതിന് മുകളില്‍ ടൈല്‍ വിരിച്ച് നടപ്പാത ഒരുക്കിയെങ്കിലും കാനയുടെ ഉയര വ്യത്യാസം റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ ഠാണാ ബസ് സ്റ്റാന്‍ഡ് റോഡിലെ തിരക്കില്‍പ്പെടാതെ കാട്ടൂര്‍, ചെമ്മണ്ട, കിഴുത്താണി, പൊറത്തിശേരി ഭാഗങ്ങളിലേക്ക് എഴുപ്പമെത്താന് വാഹന യാത്രികര്‍ ആശ്രയിക്കുന്ന ബൈപ്പാസ് റോഡിലെ അപകട കുഴികള്‍ നികത്താല്‍ ടാറിംഗ് നടത്തുകയോ ടൈല്‍ വിരിച്ച് ഉയരം കൂട്ടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
10 വര്‍ഷം പിന്നിട്ടിട്ടും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥ
നിര്‍മാണം പൂര്‍ത്തീകരിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. 2021 ല്‍ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണിത്. ഇരുവശങ്ങളിലും കാന നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. നഗരസഭ ഇവിടെ സ്ഥാപിച്ചിരുന്ന സോളര്‍ വഴി വിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ മോഷ്ടിച്ചു. പിന്നീട് സ്ഥാപിച്ച വഴിവിളക്കുകള്‍ പേരിന് മാത്രം പ്രകാശിക്കുന്നതിനാല്‍ പലഭാഗങ്ങളും രാത്രിയില്‍ ഇരുട്ടിലാണ്. ഇതോടെ കക്കൂസ് മാലിന്യം ഉള്‍പ്പടെ ഇവിടെ തള്ളുന്നതും പതിവാണ്. ദിവസങ്ങള്‍ക്കു മുന്‍പ് റോഡില്‍ നിന്ന് ഇളകിയ മെറ്റല്‍ കഷണം ബസിന്‍െ ടയറിനടിയില്‍പെട്ട് തെറിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ചില്ല് തകര്‍ന്നിരുന്നു.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍