വിദ്യാഭ്യാസ കലണ്ടര്‍ പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ടിഎ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ്ണ നടത്തി. വിദ്യാഭ്യാസ കലണ്ടര്‍ പുന:ക്രമീകരിക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന് ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് കെ.ആര്. സത്യപാലന് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കെ. താജുദീന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി വിദ്യ കെ.എന്‍. സ്വാഗതവും ജ്യോതിഷ് നന്ദിയും രേഖപ്പെടുത്തി.