കെഎസ്ഇബി പെന്ഷന് അസോസിയേഷന്റെ 38-ാമത് ഡിവിഷന് സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു
കെഎസ്ഇബി പെന്ഷന് അസോസിയേഷന്റെ 38-ാമത് ഡിവിഷന് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ. സെയ്ഫുദീന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കെഎസ്ഇബി പെന്ഷന് അസോസിയേഷന്റെ 38-ാമത് ഡിവിഷന് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ. സെയ്ഫുദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. മുരളീധരന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു വിഭാഗത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്കി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീജ ജോസ് അനുമോദിച്ചു. 75 വയസ് കഴിഞ്ഞ മുതിര്‍ന്ന അസോസിയേഷന് അംഗങ്ങളെയും ആദരിച്ചു.
സെക്രട്ടറി പി.എ. രാധാകൃഷ്ണന് ഡിവിഷന് റിപ്പോര്‍ട്ടും ട്രഷറര്‍ മായാദേവി കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ടി. ബേബി, ജില്ലാ സെക്രട്ടറി കെ.ആര്. ദിവാകരന്, സി. ശിവദാസന്‍, എ.ജെ. പോള്‍, കെ.എന്‍. രാമന്, മൊഹമ്മദ് സഗീര്‍ എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.എസ്. പുഷ്പാംഗദന് സ്വാഗതവും പി.എന്‍. മുരളീധരന് നന്ദിയും പറഞ്ഞു. കെഎസ്ഇബി പെന്ഷന് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി എം. മുരളീധരന് (പ്രസിഡന്റ്), പി.എ. രാധാകൃഷ്ണന് (സെക്രട്ടറി), കെ.പി. മായാദേവി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍