തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ നൂറാം വാര്‍ഷികം; പ്രാദേശിക ചരിത്ര മ്യൂസിയം തുറക്കാനൊരുങ്ങുന്നു
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളില്‍ പ്രാദേശിക ചരിത്ര മ്യൂസിയം തുറക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലിറ്റ് അധ്യക്ഷത വഹിക്കുന്നു.
തുമ്പൂര്‍: 100-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന തുമ്പൂര്‍ എല്‍പി സ്കൂളിന് പിടിഎയുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രാദേശിക ചരിത്ര മ്യൂസിയം തുടങ്ങാനുള്ള പ്രര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലിറ്റിന്റെ അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് തമസ്യ ഗജന്‍, പ്രതിനിധികളായ സാലി അഭിലാഷ്, നീതു ബിനീഷ്, പി.വി. ഡീന, അന്നസ് പ്രവീണ്‍ എന്നിവരും പൂര്‍വ്വവിദ്യാര്‍ഥി പ്രതിനിധികളായ (ഒഎസ്എ തുമ്പൂര്‍) എബി കുരിയച്ചന് (1997ബാച്ച്), അജീസ് മാസ്റ്റര്‍ (1991), രാജേഷ് തൃപ്പേക്കുളം (1996), കെ.കെ. രാജേഷ് (1998), സണ്ണി ഔസേപ്പ് (1977), കെ.കെ. വിജയരാഘവന് (1971), ശരത്ബാബു (1998), ലാലു അയ്യപ്പന്‍കാവ്(1989), അഭി തുമ്പൂര്‍(1992) എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മൂസിയം കുട്ടികള്‍ക്കും ചരിത്രാന്വേഷകര്ക്കുമായി തുറന്ന് കൊടുക്കും.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍