മെഗാ ഹൈ ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ഡിസംബര്‍ 21 ന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രൊഫഷണല്‍ സൂപ്പര്‍ മെഗാ ഹൈ ടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു. കരോള്‍ മത്സരഘോഷയാത്ര ഡിസംബര്‍ 21 ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് വൈകീട്ട് 5:30 ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ കൂടി രാത്രി 8 മണിക്ക് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഒന്നാം സമ്മാനം 77,777 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 55,555 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 44,444 രൂപയും ട്രോഫിയും, ഏറ്റവും നല്ല ടാബ്ലോക്ക് 11, 111 രൂപയും, മത്സരത്തില്‍ പങ്കെടുക്കുന്ന സമ്മാനര്ഹരല്ലാത്ത മറ്റ് ടീമുകള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരോള്‍ മത്സരഘോഷയാത്രയില് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇടവകകളും ടീമുകളും 9847237046, 9995616352, 9387358833. എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സംഘടക സമീതി യോഗം കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ഒ.എസ്. ടോമി അധ്യക്ഷത വഹിച്ചു.
ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ഹാലിറ്റ് തുലാപ്പറമ്പന്, ഡേവീസ് പടിഞ്ഞാറക്കാരന്‍ (ജനറല്‍ കണ്‍വീനര്‍), കെ.പി. നെല്സന്, ആഷ്ലിന് ജെയ്സന് (കണ്‍വീനര്‍മാര്‍), പി.ജെ. ജോയ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഷോബി കെ. പോള്‍ (കോ ഓര്‍ഡിനേറ്റര്‍), സെബി അക്കരക്കാരന്‍, വിനു ആന്റണി (പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍മാര്‍), ഫ്രാന്‍സീസ് കീറ്റിക്കല്‍ (ഫിനാന്‍സ് കണ്‍വീനര്‍), പൗലോസ് കരപറമ്പില്‍, തോമസ് കോട്ടോളി, ജോസ് ജി. തട്ടില്‍, സിറില്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ 251 അംഗ കമ്മറ്റിയാണ് മല്‍സര ഘോഷയാത്രയുടെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്നത്.