കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ത്ഥാടന വിളംബരവും കുരിശുപ്രയാണവും
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഇരിങ്ങാലക്കുട രൂപതയിലെ 10 ഫൊറോന പള്ളികളിലേക്ക് ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേത്വത്തില്‍ കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ത്ഥാടന വിളംബരവും കുരിശുപ്രയാണവും സംഘടിപ്പിച്ചു. താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദൈവാലയത്തില്‍ നിന്നും ആരംഭിച്ച വിളംബരജാഥ രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വികാരി ജനറാല്‍ മോണ്‍. ഫാ. ജോസ് മാളിയേല്‍ ജാഥ നയിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സമാപനത്തില്‍ ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ സന്ദേശം നല്കി. കെസിവൈഎം ചെയര്മാന് ആല്ബിന് ജോയ് മേക്കാട്ടുപറമ്പന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ട്രഷറര്‍ സിബിന് പൗലോസ്, കുരിശുപ്രയാണം കണ്‍വീനര്‍ നിഖില്‍ ലിയോണ്‍സ് എന്നിവര്‍ നേതൃത്വം വഹിച്ചു. ഡിസംബര്‍ ഒന്നിനാണ് കൊടുങ്ങല്ലൂര്‍ മാര്‍.തോമ തീര്‍ത്ഥാടനം നടക്കുന്നത്.