ദീപികയുടെ പ്രചാരണ പദ്ധതിക്കു തുടക്കം; ഇനി വീടുകളിലേക്ക്
![](https://irinjalakuda.news/wp-content/uploads/2025/02/DEEPIKA-CATHEEDRAL-1024x474.jpg)
ദീപിക ദിനപത്രത്തിന്റെ പ്രചാരം വര്ധിപ്പിക്കുന്നതിന്റെ പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള തീവ്ര പ്രചാരണ പദ്ധതിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല് ഇടവകയില് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് ജനറല് മാനേജര് ഫാ. ജിനോ പുന്നമറ്റത്തില്, കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് എന്നിവര് ചേര്ന്ന് ദീപിക ദിനപത്രത്തിന്റെ കോപ്പി കത്തീഡ്രല് ട്രസ്റ്റി ബാബു പുത്തനങ്ങാടി, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന് എന്നിവര്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ദീപിക എഡിറ്റിംഗ് കോ ഓര്ഡിനേറ്റര് ഫാ. റിന്റോ പയ്യപ്പിള്ളി, കത്തീഡ്രല് അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന് പാറക്കല്, ഫാ. ആന്റണി നമ്പളം, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് പിന്റോ ചക്കാലക്കല്, കത്തീഡ്രല് പ്രസിഡന്റ് ജോസ് മാമ്പിള്ളി തുടങ്ങിയവര് സമീപം.
ഇരിങ്ങാലക്കുട: ദീപിക ദിനപത്രത്തിന്റെ പ്രചാരം വര്ധിപ്പിക്കുന്നതിന്റെ പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള തീവ്ര പ്രചാരണ പദ്ധതിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല് ഇടവകയില് തുടക്കമായി. രാഷ്ട്ര ദീപിക ലിമിറ്റഡ് ജനറല് മാനേജര് ഫാ. ജിനോ പുന്നമറ്റത്തില്, കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് എന്നിവര് ചേര്ന്ന് ദീപിക ദിനപത്രത്തിന്റെ കോപ്പി കത്തീഡ്രല് ട്രസ്റ്റി ബാബു പുത്തനങ്ങാടി, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന് എന്നിവര്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ദീപിക എഡിറ്റിംഗ് കോ ഓര്ഡിനേറ്റര് ഫാ. റിന്റോ പയ്യപ്പിള്ളി, കത്തീഡ്രല് അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന് പാറക്കല്, ഫാ. ആന്റണി നമ്പളം, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് പിന്റോ ചക്കാലക്കല്, കത്തീഡ്രല് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സര്ക്കുലേഷന് മാനേജര് കെ.എല്. ഡേവീസ് തുടങ്ങിയവര് സന്നിഹിതരായിരുന്നു. ജനറല് മാനേജര് ഫാ. ജിനോ പുന്നമറ്റത്തില് കത്തീഡ്രല് ദേവാലയത്തിലും ദീപിക തൃശൂര് റസിഡന്റ് മാനേജര് ഫാ. ജിയോ തെക്കിനിയത്ത് ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലും സര്ക്കുലേഷന് കോ ഓര്ഡിനേറ്റര് ഫാ. ജിയോ ചെരടായി ഡോണ്ബോസ്കോ ദേവാലയത്തിലും എഡിറ്റിംഗ് കോ ഓര്ഡിനേറ്റര് ഫാ. റിന്റോ പയ്യപ്പിള്ളി നിത്യാരാധന കേന്ദ്രത്തിലും ദിവ്യബലിമധ്യേ സന്ദേശം നല്കി.