സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ വാര്‍ഷികാഘോഷം
![](https://irinjalakuda.news/wp-content/uploads/2025/02/PULLUR-ST-XAVIERS-ANNUAL-1024x505.jpg)
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ 11-ാംമത് സ്കൂള്‍ വാര്‍ഷികാഘോഷം പ്രശസ്ത സിനിമ സീരിയല്‍ താരവും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ 11-ാംമത് സ്കൂള്‍ വാര്‍ഷികാഘോഷം പ്രശസ്ത സിനിമ സീരിയല്‍ താരവും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ സിഎംഐ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ജോസ് നന്തിക്കര സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ പൈനാടത്ത് സിഎംഐ, മാനേജര്‍ റവ.ഡോ. ജോയി വട്ടോളി സിഎംഐ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡന്റ് തോമസ് സി. ജോസഫ്, വാര്‍ഡ് മെമ്പര്‍ സേവിയര്‍ ആളൂക്കാരന്‍, സെന്റ് സേവിയര്‍ ഇടവക ട്രസ്റ്റി ക്രിസ്റ്റി പെരേര, പ്രൈമറി കോ ഓര്‍ഡിനേറ്റര്‍ ഷാലി ജെയ്സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.