കേരള കോണ്‍ഗ്രസ് ദ്വിദിന ക്യാമ്പ് ആരംഭിച്ചു
കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ദ്വിദിന ക്യാമ്പിന് തുടക്കം കുറിച്ച് പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ പതാക ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് സമീപം.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം ദ്വിദിന ക്യാമ്പ് ആരംഭിച്ചു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ പതാക ഉയര്‍ത്തി. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ക്യാമ്പ് പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നടന്ന നേതൃ സംഗമം ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് രാഷ്ട്രീയസംഘടനാ പ്രമേയം അവതരിപ്പിച്ചു. നേതാക്കളായ എം.കെ. സേതുമാധവന്, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, കെ. സതീഷ്, മാഗി വിന്‍സെന്റ്, ദീപക് അയ്യഞ്ചിറ, ഷൈനി ജോജോ, ഫെനി എബിന് വെള്ളാനിക്കാരന്‍, തുഷാര ബിന്ദു, അജിത സദാനന്ദന്, ഫിലിപ്പ് ഓളട്ടുപുറം , എം.എസ്. ശ്രീധരന്, ലിംസി ഡാര്വിന്, ശങ്കര്‍ പഴയാറ്റില്‍, ആര്‍തര്‍ വിന്‍സന്റ്, ലാലു വിന്‍സന്റ്, അനൂപ് രാജ്, ജോമോന്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്മാന് പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യും.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി