പോക്സോ കേസില്‍ യുവാവിനെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു

അഖില്‍ (24).
ഇരിങ്ങാലക്കുട: പോക്സോ കേസില്‍ യുവാവിനെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു.ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയുടെ ഫോട്ടോസ് അയച്ച് വാങ്ങുകയും സൗഹൃദം ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ഫോട്ടോസ് അയച്ച് വാങ്ങുകയും അത് മറ്റൊരാള്‍ക്ക് അയച്ച് നല്‍കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയായ കൊല്ലം പെരുനാട് തോട്ടുകര സ്വദേശി തോട്ടുകര വീട്ടില്‍ അഖില്‍ (24) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പോലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം അഖിലിനെ കോടതിയില്‍ ഹാജരാക്കിയതില്‍ റിമാന്റ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍മാരായ ഋഷി പ്രസാദ്, കെ.എസ്. ഉണ്ണിക്കൃഷ്ണന്, എഎസ്ഐ എം.ആര്. ജിനി, സിപിഒ പി.ബി. ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.