മുനിസിപ്പല്‍ പ്രദേശത്തെ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാത്ത യുഡിഎഫ് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നടത്തിയ യുവജന പ്രതിഷേധറാലിയും ചൂണ്ടയിടല്‍ സമരവും സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നടത്തിയ യുവജന പ്രതിഷേധറാലിയും ചൂണ്ടയിടല്‍ സമരവും സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശരത്ചന്ദ്രന് അധ്യക്ഷനായി. ഐ.വി. സജിത്ത്, അഖില്‍ ലക്ഷ്മണന്, നവ്യ കൃഷ്ണ, കെ.കെ. രാമദാസ്, പി.ഡി. ദീപക്, ജയന് അരിമ്പ്ര, കെ.ഡി. യദു എന്നിവര്‍ സംസാരിച്ചു. ബൈപാസ് റോഡില്‍ നടന്ന സമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു.