കാരുകുളങ്ങര എന്‍എസ്എസ് കരയോഗം ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തി

കാരുകുളങ്ങര എന്‍എസ്എസ് കരയോഗം ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാരുകുളങ്ങര എന്‍എസ്എസ് കരയോഗം പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞയും എസ്എസ്എല്‍സി, പ്ലസ് ടു, ഡോക്ടറേറ്റ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് കാരുകുളങ്ങര നൈവേദ്യം ഹാളില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ച വേളയില്‍ പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സുജ സഞ്ജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. നന്ദകുമാര്‍, സുധീര്‍ ചക്യാട്ട് രവമസ്യമ,േ രാജേഷ് നെല്ലിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇ. കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു. ഭാരവാഹികളായി പി. രാധാകൃഷ്ണന് (പ്രസിഡന്റ്), വി. ജയറാം (വൈസ് പ്രസിഡന്റ്), സുനില്‍ കുമാര്‍ (ജോയിന്‍ സെക്രട്ടറി), നന്ദകുമാര്‍ (ഖജാന്‍ജി) തെരഞ്ഞെടുത്തു.