നഗരസഭ ഞാറ്റുവേല മഹോത്സവം; സംഘാടകസമിതി രൂപവത്കരണം നടത്തി

ഞാറ്റുവേല മഹോത്സവം 2025 നുള്ള സംഘാടകസമിതി രൂപവത്കരണം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ മൈതാനത്ത് 27 മുതല്‍ ജൂലായ് ആറുവരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ലക്ഷ്മണന് നായര്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയാഗിരി, അല്‍ഫോന്‍സാ തോമസ്, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, കൃഷി വകുപ്പ് എഡിഎം മിനി, കൃഷി ഓഫീസര്‍ ആന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.