ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മെറിറ്റ് ഡേ 2025 ആഘോഷിച്ചു

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മെറിറ്റ് ഡേ 2025 മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
നടവരമ്പ്: ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മെറിറ്റ് ഡേ 2025 ആഘോഷിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് ടി. അപ്പുക്കുട്ടന് നായര്‍ അധ്യക്ഷനായിരുന്നു. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ സുജാത, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ സുജാത രാമനാഥന് സ്വാഗതവും മലയാളം അധ്യാപിക സിന്ധു ദിലീപ് നന്ദിയും പറഞ്ഞു.