ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തി; മധ്യവയസ്കന് അറസ്റ്റില്‍

ജയറാം.
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിന്റെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ വരുത്തിയ സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. മേത്തല പറമ്പിക്കുളങ്ങര സ്വദേശി നടുമുറി വീട്ടില്‍ ജയറാം (53) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജയറാം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എട്ട് പോക്സോ കേസുകളിലും, ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ പൊതു സ്ഥലത്ത് വച്ച് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ ഒരു കേസിലും, ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ലഹരിക്കടിമപ്പെട്ട് പൊതുജനശല്യം ഉണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രസന്നകുമാര്‍, സിപിഒമാരായ സുജിത്ത്, ഷാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.