ശാന്തിനികേതനില്‍ വിദ്യാരംഭത്തോടെ പ്രവേശനോത്സവം

ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ കിന്റര്ഗാര്ട്ടന് പ്രവേശനോത്സവം എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ കിന്റര്‍ഗാര്‍ട്ടനില്‍ നൂറോളം കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു കൊണ്ട് പ്രവേശനോത്സവം നടത്തി. എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എസ്എംസി ചെയര്മാന് പിഎസ്. സുരേന്ദ്രന്, ജോയിന്റ് സെക്രട്ടറി സജിതന് കുഞ്ഞിലിക്കാട്ടില്‍, അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ സ്വാഗത പ്രസംഗം നടത്തി. പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുവാന്‍ യുകെജിയിലെ കുരുന്നുകള്‍ അവതരിപ്പിച്ച നൃത്താവിഷ്കാരം ശ്രദ്ധേയമായി. കെജി ഹെഡ്മിസ്ട്രസ് ഗീത നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കെജി ടീച്ചര്‍ രമ്യ ജദീഷ് നന്ദിയും പറഞ്ഞു.