സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം സംഘടക സമിതി രൂപീകരിച്ചു

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.ജെ. ജോബി, ബെന്നി വിന്‍സെന്റ്, അഡ്വ. രാജേഷ് തമ്പാന്, വര്‍ദ്ധനന്‍ പുളിക്കല്‍, ധനേഷ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്മാന് കെ.എസ്. പ്രസാദ്, കണ്‍വീനര്‍ ബെന്നി വിന്‍സെന്റ്, ട്രഷറര്‍ രാജേഷ് തമ്പാന് എന്നിവരുള്‍പ്പടെ പതിനഞ്ച് അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.