കാറളം സഹകരണ ബാങ്ക് ചെമ്മണ്ട ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാറളം സഹകരണ ബാങ്ക് ചെമ്മണ്ട ശാഖയുടെ കെട്ടിടം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കാറളം സഹകരണ ബാങ്ക് ചെമ്മണ്ട ശാഖയുടെ പുതിയ കെട്ടിടം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ലോക്കര്‍ റൂം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് എന്നിവര്‍ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി വി.എ. ആശ റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന്, കെ.എസ്. രമേഷ്, സുനില്‍ മാലാന്ത്ര, ഷീല അജയഘോഷ്, ടി.കെ. ഉണ്ണികൃഷ്ണന്, മോഹനന് വലിയാട്ടില്‍, ലൈജു ആന്റണി, ഐ.വി. സജിത്ത്, ടി. പ്രസാദ്, എം. സുധീര്‍ ദാസ്, പ്രിയ അനില്‍കുമാര്‍, പി.എസ്. ജയരാജ്, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു.