ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ വായനാദിനാചരണം യുവ സാഹിത്യകാരിയായ റോഷ്നി ബിജു ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ നടന്ന വായനദിനാചരണം യുവ സാഹിത്യകാരി റോഷ്നി ബിജു ഉദ്ഘാടനം ചെയ്യുന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി, പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. യുവ സാഹിത്യകാരിയായ റോഷ്നി ബിജു ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി, പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. അനു ടീച്ചര്‍ വായനാദിന സന്ദേശം നല്കി. തുടര്‍ന്ന് വായനാദിന പ്രതിജ്ഞ എടുത്തു. കുട്ടിക്കവിത അവതരണം, നൃത്താവിഷ്ക്കാരം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തല്‍, നാടന്‍പാട്ട് എന്നിങ്ങനെ കുട്ടികളുടെ വായനയെ ഉത്തേജിപ്പിക്കുന്ന പരിപാടികള്‍ അരങ്ങേറി. നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് കുട്ടികളുടെ ഉപയോഗശൂന്യമായ പുസ്തകങ്ങള്‍ സംഘടിപ്പിച്ച് അത് വിറ്റു കിട്ടുന്ന തുക ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങുവാന്‍ ആയി വിനിയോഗിച്ചു. ലിമ ടീച്ചര്‍ ചടങ്ങിന് നന്ദി പറഞ്ഞു.