സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നടന്ന വായന ദിനം പ്രശസ്ത കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നടന്ന വായന ദിനം പ്രശസ്ത കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിച്ച് വലിയ വായനക്കാരായി ‘ വലിയ മനുഷ്യരായി തീരും എന്നുള്ള ദൃഢമായ ഒരു ആത്മബോധത്തിലാണ് ഈ വായന ദിനത്തില്‍ എത്തേണ്ടതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടര്‍ന്ന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.പി. ലീന, മലയാളവിഭാഗം മേധാവി കെ.സി. ബീന, ഇംഗ്ലീഷ് ക്ലബ്ബ് ജോ. കണ്‍വീനര്‍ ജി. ആദിദേവ് എന്നിവര്‍ സംസാരിച്ചു. ഹിന്ദി വിഭാഗം മേധാവി ശാരിക ജയരാജ് സ്വന്തം കവിത അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്‍വീനര്‍മാരായ പ്രേം ലത മനോജ്, എം. സരിത എന്നിവര്‍ നേതൃത്വം നല്കി. വായനയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വായന ദിന ഗാനത്തിന്റെ നൃത്താവിഷ്കാരം ഏറെ ശ്രദ്ധേയമായി.