കനത്ത മഴ; മുകുന്ദപുരം താലൂക്കില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത് ഇരുനൂറോളം പേര്

കുഴിക്കാട്ടുക്കോണത്ത് വാരിക്കാട്ടില്‍ വീട്ടില്‍ ചന്ദ്രികയുടെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണ നിലയില്‍
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വീടുകളും പരിസരങ്ങളും വെള്ളക്കെട്ടില്‍ ആയതോടെ മുകുന്ദപുരം താലൂക്കില്‍ കൂടുതല്‍ പേര് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കാറളം പഞ്ചായത്തില്‍ കാറളം എഎല്‍പിഎസ്, താണിശ്ശേരി സ്കൂള്‍ എന്നിവങ്ങളില്‍ ആരംഭിച്ച ക്യാമ്പുകളിലായി 21 കുടുംബങ്ങളില്‍ നിന്നും 48 പേര് എത്തിയിട്ടുണ്ട്. തൊട്ടിപ്പാള്‍ വില്ലേജില്‍ ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങളില്‍ നിന്നായി 13 പേരും പൊറത്തിശ്ശേരി മേഖലയില്‍ കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 7 പേരും കാട്ടുരില്‍ പോംപെ, കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂള്‍ എന്നിവടങ്ങളിലായി 20 കുടുംബങ്ങളില്‍ നിന്നായി 66 പേരും വേളൂക്കരയില്‍ പഞ്ചായത്ത് ഹാളിലെ ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 5 പേരും പടിയൂരില്‍ എച്ച്ഡിപി സ്കൂളില്‍ 26 കുടുംബങ്ങളില്‍ നിന്നായി 52 പേരും എത്തിയിട്ടുണ്ട്.