ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വായനദിനം സാഹിത്യകാരി സ്മിത പി. മേനോന് ഉദ്ഘാടനം ചെയ്തു

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വായനദിനം സാഹിത്യകാരി സ്മിത പി. മേനോന് ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വായനദിനം സാഹിത്യകാരി സ്മിത പി. മേനോന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. വൃന്ദാകുമാരി, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര് ടി. അനില്‍കുമാര്‍, സി.പി. ജോബി, ബിന്ദു ജി. കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കാവ്യശില്പ്പശാലയും നടന്നു.