റോഡിലെ കുഴി; ഇരിങ്ങാലക്കുട മേഖലയിലെ ബസ് ഉടമകള്‍ സമരത്തിലേക്ക്
ഇരിങ്ങാലക്കുട ബസ്റ്റാന്റ്- എകെ പി റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ നിലയില്‍
ഇരിങ്ങാലക്കുട: റോഡിലെ കുഴി മൂലം ഇരിങ്ങാലക്കുട മേഖലയിലെ ബസ് ഉടമകള്‍ സമരം നടത്തുവാന്‍ തീരുമാനം. ഇരിങ്ങാലക്കുട ബസ്റ്റാന്റ്- എകെപി റോഡില്‍ സണ്ണി സില്‍ക്സിന്റെയും റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിന്റെയും മുമ്പിലുള്ള റോഡ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കുണ്ടും കുഴിയും ആയിരിക്കുകയാണ്. നിരവധി തവണ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഴ കനത്തതോടെ ആ ഭാഗത്തെ റോഡിലെ കുഴികള്‍ക്ക് ആഴം കൂടുകയും ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.
അടിയന്തിരമായി ഇരിങ്ങാലക്കുട നഗരസഭ ഈ കാര്യത്തില്‍ ഒരു നടപടി എടുത്തില്ലെങ്കില്‍ ഇരിങ്ങാലക്കുട മേഖലയിലെ ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എകെപി ജംഗ്ഷന് വരെയുള്ള റോഡ് ഒരു മുന്നറിയിപ്പുമില്ലാതെ ബഹിഷ്കരിക്കുമെന്ന അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ, റൂറല്‍ ജില്ലാ പോലീസ് മേധാവി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ജോണ്സണ്, സെക്രട്ടറി വി.വി. അനില്‍കുമാര്‍, ട്രഷറര്‍ കെ. നന്ദകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ