കാറളം എഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ഡോ.ആര്. ബിന്ദു സന്ദര്‍ശിച്ചു

കാറളം എഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിക്കുന്നു.
കാറളം: കാറളം എഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സന്ദര്‍ശിച്ചു. കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ 29 കുടുംബങ്ങളാണ് ഇതുവരെ ക്യാമ്പില്‍ ഉള്ളത്. ക്യാമ്പില്‍ കഴിയുന്നവരോട് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കാറളം വില്ലേജ് ഓഫീസര്‍ പി. രഞ്ജിത്ത്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.എ. സലീഷ്, പഞ്ചായത്തംഗം അമ്പിളി റെനില്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
