യുവതികളെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമം; പ്രതിയെ വല്ലക്കുന്നില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി
യുവതികളെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ഒല്ലൂര്‍ സ്വദേശി ആലപ്പാട്ട് വീട്ടില്‍ ചാക്കോ യെ തെളിവെടുപ്പിനായി മുരിയാട് വല്ലക്കുന്ന് റോഡില്‍ കൊണ്ടു വന്നപ്പോള്‍.
ഇരിങ്ങാലക്കുട: യുവതികളെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ വല്ലക്കുന്നില്‍ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ആളൂര്‍ പോലീസ് പ്രതിയായ ഒല്ലൂര്‍ സ്വദേശി ആലപ്പാട്ട് വീട്ടില്‍ ചാക്കോ (30) യെ സംഭവം നടന്ന വല്ലക്കുന്നില്‍ എത്തിച്ചത്. കഴിഞ്ഞ 14 വൈകീട്ടാണ് നടന്നു പോകുകയായിരുന്ന യുവതിയെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചത്. കാറിന്റെ വേഗത കുറഞ്ഞതോടെ യുവതി കാറില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. അന്നേ ദിവസം തന്നെ ചെങ്ങമ്മനാട് സ്ഥലത്ത് വച്ച് മറ്റൊരു യുവതിയോടും ഈ മാസം 12 ന് നെടുംബാശേരിയില്‍ മറ്റൊരു യുവതിയോടും സമാനമായ രീതിയില്‍ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചിരുന്നു.

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍