പുളിക്കലച്ചിറ; റോഡ് ബലപ്പെടുത്താന്‍ പൊതുമരാമത്ത് ശ്രമം, വലിയ പൈപ്പുകള്‍ എത്തിച്ചു
പുളിക്കലച്ചിറ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ബണ്ട് ബലപ്പെടുത്തുന്നതിനുമായി പൊതുമരാമത്തുവകുപ്പ് വലിയ പൈപ്പുകള്‍ എത്തിച്ചപ്പോള്‍.
പായമ്മല്‍: പടിയൂര്‍ പഞ്ചായത്തിലെ പുളിക്കലചിറ റോഡ് ബലപ്പെടത്തുന്നതിന്റെ ശ്രമങ്ങളാരംഭിച്ചു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് പരിസരവാസികളുടെ പ്രതിഷേധം ശക്തമാകമാകുകയും തുടര്‍ന്ന് വെള്ളം ഒഴുക്കി കളയുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി താത്കാലിക ബണ്ട് റോഡിന്റെ ഇരുവശങ്ങളില്‍ ആഴത്തില്‍ ചാലുകള്‍ ജെസിബി ഉപയോഗിച്ച് കീറിയിരുന്നു. ജില്ലാ കളക്ടറുടെയും മന്ത്രിയുടെയും നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്തുവകുപ്പ് പാലം വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബണ്ടിന്റെ മുകള്‍ഭാഗത്ത് മൂന്നിടത്തായി മണ്ണുനീക്കിയും ഒഴുക്കിന് തടസ്സമാകുന്ന രീതിയില്‍ അടിഞ്ഞുകൂടിയ ചണ്ടി, കുളവാഴ എന്നീ തടസ്സങ്ങള്‍ നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കിയത്. ഈ ചാലുകളില്‍ വ്യാസം കൂടിയ പൈപ്പിടുകയാണ് ചെയ്യുന്നത്. നാലമ്പലതീര്ഥാടനത്തിനു മുന്‍പായി പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിച്ച് ബണ്ട് റോഡ് ബലപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികള്‍. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി ചാലുകളില്‍ സ്ഥാപിക്കുന്നതിനുള്ള വലിയ പൈപ്പുകള്‍ സ്ഥാപിച്ച് പ്രദേശത്ത് എത്തിച്ചീട്ടുണ്ട്. നാലമ്പലദര്‍ശനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ അപാകം പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കുറഞ്ഞാല്‍ അടുത്ത ദിവസം തന്നെ കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബണ്ട് ഉയര്‍ത്തി ബലപ്പെടുത്താന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് വ്യക്തമാക്കി.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്