ഞാറ്റുവേല മഹോത്സവം; കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു

നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സിസി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, സന്തോഷ് ബോബന്, ടി.വി. ചാര്‍ലി, പി.ടി. ജോര്‍ജ്, ലേഖ ഷാജന്, മിനി സണ്ണി, എം.എസ്. സഞ്ജയ്, നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 27 മുതല്‍ ജൂലൈ ആറ് വരെയാണ് ഈ വര്‍ഷത്തെ ഞാറ്റുവേല മഹോത്സവം.