പൂമംഗലം പഞ്ചായത്തില്‍ പൂക്കും പൂമംഗലം പദ്ധതിക്ക് തുടക്കം
പൂമംഗലം പഞ്ചായത്തില്‍ പൂക്കും പൂമംഗലം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പഞ്ചായത്ത് കുടുംബശ്രീക്ക് തൈ നല്‍കികൊണ്ട് നിര്‍വഹിക്കുന്നു.
അരിപ്പാലം: പൂക്കും പൂമംഗലം പദ്ധതിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഓണത്തിന് വീടുകളിലേക്ക് ആവശ്യമായ പൂക്കള്‍ സ്വന്തമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയായ പൂക്കും പൂമംഗലത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പൂമംഗലം പഞ്ചായത്ത് കുടുംബശ്രീക്ക് തൈ നല്‍കികൊണ്ട് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ്, പഞ്ചായത്തംഗം ലത വിജയന്, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, കുടംബശ്രീ ചെയര്‍പേഴ്സണ്‍ അഞ്ചു രാജേഷ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

കളള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച അധ്യാപകനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
വിരമിച്ചു
മഠത്തില്‍ ഗോപാലന് മാരാര്‍ സ്മാരക പുരസ്കാരം വി.എം. നളിനരാജന്‍ മാരാര്‍ക്ക്
വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി