ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിന്റെ നേതൃത്വത്തില്‍ നേത്രദാന ബോധവല്‍ക്കരണ കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചു

ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിന്റെ നേതൃത്വത്തില്‍ നേത്രദാന ബോധവല്‍ക്കരണ കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് നേത്രദാന ബോധവല്‍ക്കരണ കര്‍മ്മ സേന അംഗത്വ ഫോം സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസിന് ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണ്‍ പ്രസിഡന്റ് ഹാരീഷ് പോള്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണിന്റെ നേതൃത്വത്തില്‍ നേത്രദാന ബോധവല്‍ക്കരണ കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചു. നേത്രദാന ബോധവല്‍ക്കരണ കര്‍മ്മ സേന അംഗത്വ ഫോം സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസിന് കൈമാറി. ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൗണ്‍ പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ഡയസ് കാരത്രക്കാരന്‍, സോണി സേവ്യര്‍, ടിനോ ജോസ്, ഷാജു പാറേക്കാടന്‍, നിഖില്‍ ജെയിംസ്, ഡിബിന്‍ അംബൂക്കന്‍ എന്നിവര്‍ സംസാരിച്ചു.