സിഐഎസ്സിഇ, ഇ- സോണ്‍ നീന്തല്‍ മത്സരം; ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ ജേതാക്കള്‍

സിഐഎസ്സിഇ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി ഇ- സോണ്‍ തലത്തില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂള്‍ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ഭാഗമായി ഇ- സോണ്‍ തലത്തില്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂള്‍ 215 പോയിന്റെ നേടി ചാമ്പ്യന്മാരായി. 125 പോയിന്റുമായി പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്ന മല്‍സരം സ്കൂളിന്റെ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോ ഓര്‍ഡിനേര്‍ ഫാ. ഷിനോ കളപ്പുരക്കല്‍, ഇ- സോണ്‍ പിടി കോ ഓര്‍ഡിനേറ്റര്‍ എം.പി. ഷാജു, സ്കൂള്‍ സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ബിന്ദു ജോണ്സണ്, ഫാ. ജിതിന് മൈക്കിള്‍, ഫാ. ജിനോ കുഴിത്തൊട്ടിയില്‍, പിടിഎ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരന്, ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ വി.വി. ദിവ്യേഷ്, നീന്തല്‍ പരിശീലകനായ രാജീവ് ശിവന് എന്നിവര്‍ സംസാരിച്ചു.