റോഡുകളുടെ ശോച്യാവസ്ഥ; സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു

സിപിഎം ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധം.
ഇരിങ്ങാലക്കുട: നഗരത്തിലെ തകര്‍ന്ന റോഡുകളളുടെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ അനാസ്ഥ കാണിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. ലോക്കല്‍ സെക്രട്ടറി ജയന് അരിമ്പ്ര ഉദ്ഘാടനം ചെയ്തു. എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുരളി നടയ്ക്കല്‍, അതുല്‍ ജയന്, വി.സി. മണി എന്നിവര്‍ സംസാരിച്ചു.