ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ വിജയോത്സവം ആഘോഷിച്ചു

ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയോത്സവം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയോത്സവം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ എഎസ്പി ടി.എസ്. സിനോജ് വിശിഷ്ടാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ കെ. ജയലക്ഷ്മി, ഹെഡ്മിസ്ട്രസ് കെ.പി. സീന, നഗരസഭാ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, മാനേജര്‍ രുക്മണി രാമചന്ദ്രന്, മാനേജ്മെന്റ് പ്രതിനിധി വിപിആര്‍ മേനോന്, വി.എ. ഹരിദാസ്, സാലി സഖറിയ തുടങ്ങിയവര്‍ സംസാരിച്ചു.