ഇരിങ്ങാലക്കുടയാണോ, അതോ ഇരിങ്ങാലക്കുഴിയാണോ…..
നഗരത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ചു ഇരിങ്ങാലക്കുട കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
നഗരത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥ; കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: നഗരത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ഇക്കാര്യത്തില്‍ അധികാരികള്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി. ബസ്റ്റാന്റ് -എകെപി ജംഗ്ഷന് റോഡില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, കത്തീഡ്രല്‍ ട്രസ്റ്റി തീമോസ് പാറേക്കാടന്‍, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, ജെയിന്റ് സെക്രട്ടറി വര്‍ഗ്ഗീസ് ജോണ്‍, രൂപത പ്രതിനിധി ടെല്‍സണ്‍ കോട്ടോളി, ജനറല്‍ കണ്‍വീനര്‍ സുനില്‍ ആന്റപ്പന്, ജോയിന്റ് കണ്‍വീനര്‍ ഫാന്റം പല്ലിശേരി, രഞ്ജി അക്കരകാരന്‍, വിന്‍സെന്റ് കോമ്പാറക്കാരന്‍, ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി