മുരിയാട് പഞ്ചായത്ത് പഞ്ചദിന ഞാറ്റുവേല മഹോത്സവം ആരംഭിച്ചു

മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഞാറ്റുവേല മഹോത്സവം നടക്കുന്നത്. നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, ഗാര്‍ഡനിംഗ് ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയവയൊക്കെ ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് എഡിഎഎസ് മിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സരിത സുരേഷ്, കെ.യു. വിജയന് പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊലകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, റോസ്മി ജയേഷ്, മണി സജയന്, ജിനി സതീശന്, സിഡിഎസ് ചെയര്‍ പേഴ്സന്‍ സുനിത രവി, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. മനോഹരന്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ചന്ദ്രന്, കൃഷി ഓഫീസര്‍ ഡോ: അഞ്ചു പി. രാജ്, അസി സെക്രട്ടറി കെ.ബി. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.