വിദ്യാഭ്യാസത്തിലൂടെ ജ്ഞാനമെന്ന ആറാമിന്ദ്രിയം തുറക്കണം: ജസ്റ്റിസ് കുര്യന് ജോസഫ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന സസ്നേഹം പരിപാടി ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസമെന്നത് വിവരങ്ങളുടെ ലഭ്യതയല്ല, ജ്ഞാനത്തിലുള്ള വളര്‍ച്ചയാണ് എന്ന് ജസ്റ്റിസ് കുര്യന് ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന സസ്നേഹം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മുടെ അച്ചടക്കം നമ്മുടെ ഭാവിയെ നിര്‍ണയിക്കും. പുതിയ കാലത്തെ വിദ്യാര്‍ഥികള്‍ക്കൊപ്പം സഞ്ചരിച്ചു കൊണ്ട് മാതാപിതാക്കളും അധ്യാപകരും വഴികാട്ടികളാവണം. ഭരണഘടനയിലെ അവകാശങ്ങള്‍ മാത്രമല്ല കടമകളും യഥാവിധി നിര്‍വഹിക്കുന്ന തലമുറയാണ് പ്രതീക്ഷ തരുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു, പിടിഎ വൈസ് പ്രസിഡന്റ് പി.എന്‍. ഗോപകുമാര്‍, സന ബാബു തട്ടില്‍, ഷിജി തോമസ് എന്നിവര്‍ സംസാരിച്ചു. മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസ് ഫാ. സിബു കള്ളാംപറമ്പില്‍ നയിച്ചു.